2019 പ്രളയം: ഏഴു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം പ്രഖ്യാപിച്ചു, കേരളം ഇല്ല

0
14

ഡല്‍ഹി: 2019ലെ പ്രളയവുമായി ബന്ധപ്പെട്ട് സഹായം പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല. ഏഴു സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 5908.56 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സഹായം അനുവദിച്ചത്. പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം എന്നിവമൂലം ഉണ്ടായ നഷ്ടം നികത്താനാണ് കേന്ദ്ര സഹായം.

LEAVE A REPLY

Please enter your comment!
Please enter your name here