ബാഗ്ദാദില്‍ അമേരിക്കന്‍ റോക്കറ്റ് ആക്രമണം, ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥനെ അടക്കം വധിച്ചു

0
14

ബാഗ്ദാദ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള ഉന്നതര്‍ കൊല്ലപ്പെട്ടു.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി, പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുണ്ണ ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേന ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരുള്‍പ്പെട്ട സൈനിക സംഘത്തിനുനേരെ അമേരിക്ക വെള്ളിയാഴ്ച പുലര്‍ച്ചെ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ഏഴു പേര്‍കൊല്ലപ്പെടതായിട്ടാണ് റിപ്പോര്‍ട്ട്. ആക്രമണ വിവിരം പെന്റഗണ്‍ സ്ഥിരീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരെ കഴിഞ്ഞ ദിവസമുണ്ടായ യു.എസ്. വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here