ഡല്‍ഹി: ലോക്‌സഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബഹളത്തില്‍ ഏഴു കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍. ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്‌ല എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഷന്‍. നടപ്പു സമ്മേളനക്കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍.

ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷം സംഘടിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here