ഡല്‍ഹി: കശ്മീന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം യു.എന്‍. തള്ളി. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് നിലപാടില്‍ മാറ്റമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്താന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ 115 പേജുള്ള പരാതി സമര്‍പ്പിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു വ്യക്തമാക്കുകയും ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഐക്യരാഷ്ട്രസഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here