നിങ്ങൾ കോവിഡ് 19 വാക്സിൻ സ്വീകരിക്കുക, എങ്കിൽ ഒരു പ്ലേറ്റ് സ്പിറ്റ്റോസ്റ്റ് ഓക്‌സ്,വൈൽഡ് ഗെയിം ഗൗലാഷോ എന്നിവയിൽ ഏതെങ്കിലും ഒരു ഭക്ഷണ വിഭവംസൗജന്യമായി ലഭിക്കും. സെർബിയൻ നഗരമായ ക്രാഗുജെവക് എന്ന നഗരത്തിലെ ഒരു റെസ്റ്റോറന്റ് ആണ് കൗതുകകരമായ ഈ ഓഫർ നൽകുന്നത്.

റെസ്റ്റോറന്റ് നടത്തിപ്പുകാരനായ സ്റ്റാവ്‌റോ റാസ്‌കോവിച്ച് ആണ് കോവിഡ് വാക്സിനേഷൻ ക്യാമ്പയിനുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ ജനകീയമായ പ്രാദേശിക വിഭവങ്ങൾ സൗജന്യമായി നൽകാൻ തീരുമാനിച്ചത്. രാജ്യത്തെ റെസ്റ്റോറന്റുകളും കഫേകളും ബാറുകളുമെല്ലാം പൂർണമായും തുറക്കാൻ വേണ്ടിയുള്ള പ്രചാരണത്തിന്റെഭാഗവും കൂടിയാണ് റാസ്കോവിക്കിന്റെ ഈ നീക്കം.

2020-ലെ ലോക്ക്ഡൗണും ഈ വർഷം ഏർപ്പെടുത്തിയ ഭാഗികമായ നിയന്ത്രണങ്ങളും മിലുട്ടിൻസ് ലൈബ്രറി എന്ന തന്റെ റെസ്റ്റോറന്റിനെ വലിയ പ്രതിസന്ധിയുടെവക്കിലെത്തിച്ചു എന്ന് റാസ്‌കോവിക് പറയുന്നു. “ഞങ്ങളുടെ കച്ചവടത്തെയും കാറ്ററിങ്ങിനെയും കോവിഡ് സാഹചര്യം വല്ലാതെ ബാധിച്ചു. ഇനി വാക്സിനേഷനാണ് ഒരു തിരിച്ചു വരവിനുള്ള ഏക പോംവഴിയെങ്കിൽ അതിന് വേണ്ടി തങ്ങളുടേതായ സംഭാവന നൽകാനും ഞങ്ങൾ തയ്യാറാണ്”, റോയിറ്റേഴ്‌സിനോട് സംസാരിക്കവെ റാസ്‌കോവിക് പറഞ്ഞു.

പ്രാദേശിക ആരോഗ്യപ്രവർത്തകർ ആ റെസ്റ്റോറന്റിന്റെ ഹാൾ ഒരു വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഫൈസർ, ബയോഎൻടെക്, ചൈനയുടെ സിനോഫാം എന്നീ വാക്സിനുകൾ ഇവിടെ വിതരണം ചെയ്യുന്നുണ്ട്, “പശ്ചിമ ദേശങ്ങളിൽ നിന്നും പൗരസ്ത്യ ദേശങ്ങളിൽ നിന്നുമുള്ള വാക്സിനുകൾ ഞങ്ങളുടെ മെനുവിലുണ്ട്”, പകുതി കളിയായും കാര്യമായുംറാസ്‌കോവിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here