ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിഷേധ സൂചകമായി കൂട്ട അവധിയെടുക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിഷേധ സൂചകമായി കൂട്ട അവധിയെടുക്കും.  വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുന്‍വൈരാഗ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി. മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസില്‍ വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ മൂന്നാം പ്രതിയാക്കിയ വിജിലന്‍സ് തീരുമാനമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനുപിന്നാലെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച തലസ്ഥാനത്ത് യോഗം ചേര്‍ന്ന് പ്രതിഷേധനടപടിക്ക് രൂപംനല്‍കിയത്.  ജേക്കബ് തോമസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയവും യോഗം പാസാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here