മുഖ്യന് പഴയ ശത്രുവിന്റെ മുന്നറിയിപ്പ്: ‘എല്ലാവരും മിത്രങ്ങളല്ല’

0
മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനോട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമുള്ള കലിപ്പ് ആരെയും ഓര്‍മ്മിപ്പിക്കേണ്ടതില്ല. പലവിധത്തിലും കേസുകള്‍ നടത്തി ഓരോന്നിലും തോറ്റോടുകയാണ് ഒരുവശത്ത് സര്‍ക്കാര്‍. ഇതിനിടെയാണ് വിരമിച്ച ചീഫ് സെക്രട്ടറിമുരുടെയും ഡിജിപിമാരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത ടി.പി.സെന്‍കുമാറാകട്ടെ പ്രത്യേകിച്ചൊരു അഭിപ്രായവും രേഖപ്പെടുത്തിയതുമില്ല. എന്നാല്‍ പിന്നേടദ്ദേഹം മൂന്നുപേജുള്ള ഒരു കുറിപ്പ് എഴുതി നല്‍കുകയായിരുന്നു.
ചുറ്റും നില്‍ക്കുന്നവര്‍ എല്ലാവരും മിത്രങ്ങളല്ലെന്ന് തിരിച്ചറിയണമെന്ന് സെന്‍കുമാര്‍ ഓര്‍മ്മിപ്പിച്ചു. അതീവസുരക്ഷാ സന്നാഹങ്ങളൊരുക്കി മുഖ്യമന്ത്രിയെ ജനങ്ങളില്‍ നിന്നും അകറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ആംബുലന്‍സും ഫയര്‍ എന്‍ജിനുമടക്കം ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം എഴുതി. ഈ സുരക്ഷാകവചത്തിന്റെ ആവശ്യമെന്തെന്നും ഇത്തരത്തില്‍ സംരക്ഷണമൊരുക്കുന്ന ഉന്നതഉദ്യോഗസ്ഥരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ മുന്നറിയിപ്പുനല്‍കി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ നിന്നും ഇറങ്ങുന്ന മുഖ്യമന്ത്രിക്ക് വേണ്ടി ട്രാഫിക് സിഗ്നലുകള്‍ ഓഫ് ചെയ്ത് എല്ലാപോയിന്റിലും 15 മിനിട്ടോളം പൊതുജനങ്ങളെ തടഞ്ഞുനിര്‍ത്തുന്ന കാഴ്ച നഗരവാസികള്‍ക്ക് പതിവായിരിക്കയാണ്. കാരണമറിയാതെ വഴിയില്‍ കുടുങ്ങി നില്‍ക്കുന്നവരുടെ മുന്നിലൂടെ പാഞ്ഞുപോകുന്ന മുഖ്യമന്ത്രിയും മറ്റ് വാഹനവ്യൂഹവും കണ്ട് വാപൊളിക്കുകയാണ് യാത്രക്കാര്‍. ഈ സത്യാവസ്ഥ നിലനിലനില്‍ക്കുന്നതിനിടെയാണ് മുന്‍ ഡിജിപിയുടെ കത്തിലെ പരാമര്‍ശങ്ങളും ശ്രദ്ദേയമാകുന്നത്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here