തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ധാരണ. വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും. രാത്രികാല കര്‍ഫ്യൂ തുടരും. കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആഹ്‌ളാദ പ്രകടനം വേണ്ടന്നുവയ്ക്കാനുള്ള നിര്‍ദേശവും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here