കോട്ടയം: അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച പ്രതി എസ്.ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്ക് സസ്പെന്ഷന്. കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനില്‍ കുമാര്‍, പൊലിസുകാരായ വിനോദ്, ജയചന്ദ്രന് എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയതത്.
