രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം, പച്ച വെളിച്ചം മൊബൈലില്‍ നിന്നെന്ന് എസ്.പി.ജി

0

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലേസര്‍ തോക്കോ സമാനമായ ഉപകരണയോ ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നതായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പത്രികാ സമര്‍പ്പണത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ, പച്ച ലേസര്‍ രശ്മികള്‍ രാഹുലിറെ ശരീരത്തില്‍ പതിച്ചെന്നും ഏഴു തവണയാണ് ലേസര്‍ രശ്മികള്‍ പതിച്ചതെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയത്തിന് കോണ്‍ഗ്രസ് പരാതി നല്‍കി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്ന് എസ്പിജി കേന്ദ്രത്തെ അറിയിച്ചു. പച്ച വെളിച്ചം എഐസിസി ഫോട്ടോഗ്രാഫറുടെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതാണെന്നാണ് എസ്പിജി ഡയറക്ടര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here