വന്‍സുരക്ഷാ വീഴ്ച, മോദിയുടെ വാഹനവ്യൂഹം 20 മിനിട്ട് കുടുങ്ങി, പഞ്ചാബ് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച് മോദി മടങ്ങി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച. വാഹനവ്യൂഹം 20 മിനിട്ടോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങി. ഇതേ തുടര്‍ന്ന് ഫിറോസ്പുരിലെ സമ്മേളന പരിപാടിയും യാത്രയും റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി. പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി.

ഹുസൈനിവാലയിലെ ദേശീയസ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് കര്‍ഷക സംഘടനകളുടെ റോഡ് തടസപ്പെടുത്തലുണ്ടായത്. ഹെലികോപ്റ്ററില്‍ ഹുസൈനിവാലയിലേക്കു പോകാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റോഡുമാര്‍ഗം പോവുകയായിരുന്നു. ഹുസൈനിവാലയ്ക്കു 30 കിലോമീറ്റര്‍ അകലെ, പ്രതിഷേധക്കാന്‍ റോഡ് തടഞ്ഞതോടെയാണ് വാഹനവ്യൂഹം കുടുങ്ങിയത്. ഇതേതുടര്‍ന്ന് എന്‍.എസ്.ജി. സംഘം പ്രധാനമന്ത്രിയെ ബത്തിന്‍ഡ വിമാനത്താവളത്തില്‍ മടക്കിയെത്തിച്ചു. മോദിയുടെ വാഹനവ്യൂഹത്തിനു 100 മീറ്റര്‍ അടുത്തേക്കുവരെ സമരക്കാര്‍ എത്തുന്നതിന്റെ ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സുരക്ഷാ വീഴ്ചയെ തുടര്‍ന്നു സമ്മേളന പരിപാടി റദ്ദാക്കേണ്ടി വന്നതിലുള്ള രോഷം പ്രധാനമന്ത്രിയും മറച്ചുവച്ചില്ല. വിമാനത്താവളത്തില്‍ മടങ്ങിയെത്തിയപ്പോള്‍, അവിടുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. ജീവനനോടെ ബത്തിന്‍ഡ വിമാനത്താവളത്തില്‍ എത്താന്‍ സാധിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കാനായിരുന്നൂ അദ്ദേഹം ആവശ്യപ്പെട്ടത്.

പഞ്ചാബ് പോലീസുമായി ആലോചിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് റോഡുമാര്‍ഗം യാത്ര ആരംഭിച്ചതെന്നാണ് എസ്.പി.ജിയുടെ നിലപാട്. 42,750 കോടി രൂപയുടെ വികസന പദ്ധതിക്കു തറക്കല്ലിടുന്നതടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മോദി പഞ്ചാബിലെത്തിയത്.

Security breach in PM Narendra Modi’s convoy near Punjab’s Hussainiwala in Ferozepur district. The PM’s convoy was stuck on a flyover for 15-20 minutes

LEAVE A REPLY

Please enter your comment!
Please enter your name here