മണിക്കൂറുകളുടെ ഇടവേള, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ രണ്ടാമത്തെ ആത്മഹത്യ

0

തിരുവനന്തപുരം: കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശിക്കു പിന്നാലെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശനാണ്(38) ബുധനാഴ്ച വൈകുന്നേരത്തോടെ മരിച്ചത്.

കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവര്‍ രക്ഷിക്കാനായില്ല.

രാവിലെ മരിച്ച ആനാട് സ്വദേശിയെപ്പോലെതന്നെ ഇയാളും മദ്യാസക്തികാണിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ പതിനൊന്നോടെയാണ് ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here