9 മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

0

കൊച്ചി: കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ടിലെ കാണാതായ ഒമ്പതു മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല. വിവിധ ഏജന്‍സികളുടെ സംയുക്ത തെരച്ചില്‍ തുടരുകയാണ്.

മാല്യങ്കര സ്വദേശി സിജു (45), തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് കണ്ടെത്താനുള്ളത്. മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലില്‍നിന്ന് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തിട്ടുണ്ട്. ഹെലികോപ്റ്ററുകളില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു.

തമിഴ്‌നാട് സ്വദേശികളായ യുഗനാഥന്‍ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെടുത്തിരുന്നു. രക്ഷപ്പെട്ട തമിഴ്‌നാട് സ്വദേശി എഡ്വിന്‍ (40), കൊല്‍ക്കത്ത സ്വദേശി നരേന്‍ സര്‍ക്കാര്‍ (20) എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന് ഇടയാക്കിയതെന്നു കരുതുന്ന കപ്പല്‍ ‘ദേശ് ശക്തി’ തീരത്തടുപ്പിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here