സുപ്രീം കോടതി വിമര്‍ശനത്തിനു പിന്നാലെ ടെലികോം കമ്പനികള്‍ക്ക് തുക അടയ്ക്കാന്‍ കേന്ദ്രനിര്‍ദേശം

0
4

ഡല്‍ഹി: കുടിശ്ശിക പിരിക്കല്‍ വൈകിപ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി നടപടിക്കു പിന്നാലെ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവ വെള്ളിയാഴ്ച രാത്രി 11.59നു മുന്നെ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദേശം നല്‍കി.

എ.ജി.ആര്‍. കുടിശ്ശികയായായി 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികള്‍ ഉടന്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ലൈസന്‍സ് ഫീ ഇനത്തില്‍ 92,642 കോടി രൂപയും സ്‌പെക്ട്രം യുസേജ് ചാര്‍ജ് ഇനത്തില്‍ 55,054 കോടി രൂപയുമാണ് കമ്പനികള്‍ നല്‍കാനുള്ളത്. വോഡാഫോണ്‍ ഐഡിയക്ക് 53,000 കോടി രൂപയും ഭാരതി എയര്‍ടെല്ലിന് 35,500 കോടി രൂപയും ടാറ്റ ടെലി സര്‍വീസ് 14,000 കോടി രൂപയും കുടിശികയായി നല്‍കാനുണ്ട്.

കുടിശ്ശിക പൂര്‍ണമായി നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കമ്പനികള്‍ വിശ്വാസ്യത ഉറപ്പിക്കുന്നതിനും കൂടുതല്‍ സമയം ലഭിക്കുന്നതിനും മതിയായ ഒരു വലിയ തുക നല്‍കാന്‍ തയ്യാറാവണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കുടിശിക കുടിശിക അടയ്ക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് രംഗത്തെത്തിയിരുന്നു. കമ്പനി എം.ഡിമാരോട് മാര്‍ച്ച് 17ന് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here