ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: ഐ.ബി, സി.ബി.ഐ ഡയറക്ടര്‍മാരെ വിളിച്ചു വരുത്തി സുപ്രീം കോടതി

0

ഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക ആരോപണത്തിന്റെ പിന്നിലെ ഗൂഢാലോചന സുപ്രീം കോടതി അന്വേഷിക്കുന്നു. സി.ബി.ഐ, ഐ.ബി. ഡയറക്ടര്‍മാരെയും ഡല്‍ഹി പോലീസ് കമ്മിഷണറെയും കോടതി വിളിച്ചുവരുത്തി.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരായ പരാതി ഉന്നയിക്കാന്‍ ഒന്നരകോടി രൂപ വാഗ്ദാനം ലഭിച്ചുവെന്ന ആരോപണം ഉന്നയിച്ച അഭിഭാഷകന്‍ ഉത്സവ് സിംഗ് ബയന്‍സ് സുപ്രീം കോടതിയില്‍ ഹാജരായി സത്യവാങ്മൂലം സമര്‍മ്മിച്ചതിനെ തുടര്‍ന്നാണ് നടപടി. നിര്‍ണായക തെളിവുകള്‍ കൈവശമുണ്ടെന്നും അതിനാല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here