പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി, ഉത്തരവ് അടുത്ത ആഴ്ചയെന്ന് ചീഫ് ജസ്റ്റിസ്

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. എന്നാല്‍, കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ധര്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമിതിയുടെ ഭാഗമാകാന്‍ തയ്യാറായില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അടുത്തയാഴ്ച സമിതി സംബന്ധിച്ച ഉത്തരവ് ഉണ്ടാകും.

അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ഒരാള്‍ക്കു വേണ്ടി ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകന്‍ സി.യു. സിംഗ്, മറ്റൊരു കേസ് മെന്‍ഷന്‍ ചെയ്യുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പെഗാസസ് വിഷയത്തില്‍ അന്വേഷണത്തിനായി സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതി രൂപീകരിക്കുമെന്ന് വ്യക്തമാക്കിയത്. സമിതിയുടെ ഘടനയും പരിഗണനാ വിഷയങ്ങളും ഇനി വ്യക്തമാകാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here