കീഴടങ്ങാന്‍ അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

0

ഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കോസില്‍ മുന്‍മ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ കീഴടങ്ങല്‍ അപേക്ഷ സുപ്രീം കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന അപേക്ഷ കോടതി തള്ളിയപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റാകട്ടെ കസ്റ്റഡി അപേക്ഷ നല്‍കാനും തയാറായില്ല. ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തീഹാര്‍ ജയിലില്‍ തുടരേണ്ടി വരും. 19 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി.

LEAVE A REPLY

Please enter your comment!
Please enter your name here