ഡല്‍ഹി: മരടില്‍ പൊളിക്കുന്ന എല്ലാ ഫഌറ്റുകളിലെയും ഉടമകള്‍ക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി 20 കോടി കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടു ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നില്‍ വന്നത്.
മരട് ഫഌറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം നല്കാന് സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് 25 ലക്ഷം നല്കാന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി ശിപാര്‍ശ ചെയ്യുന്നില്ലെന്ന് ഫഌറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.