ഡല്‍ഹി: മരട് ഫഌറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഈ പണം നഷ്ടപരിഹാര തുകയായി ഫഌറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണം. നഷ്ടപരിഹാരം തീരുമാനിക്കാന്‍ ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ഒരാളുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കും.

കോടതിയുടെ നിര്‍ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കുമെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒക്‌ടോബര്‍ 11ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതി മലിനീകരണം ഒഴിവാക്കാന്‍ കെട്ടിടം അങ്ങനെ നിലനിര്‍ത്തണമെന്ന ഹരീഷ് സാല്‍വെയുടെ വാദം കോടതി തള്ളി. സര്‍ക്കാരിനു പൊളിക്കാനാകില്ലെങ്കില്‍ അക്കാര്യം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ പൊളിക്കുമെന്ന ഉറപ്പാണ് ഇന്ന് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here