ഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സൈന്യത്തില്‍ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും അവരുടെ സര്‍വീസ് കാലയളവ് പരിഗണിക്കാതെ സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

നാവിക സേനയില്‍െ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മിഷന്‍ പദവികള്‍ നല്‍കാന്‍ 2010ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിരോധമന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്ത്രീകളുടെ ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ എതിര്‍പ്പിനെ കോടതി തള്ളി. സര്‍ക്കാരിന്റെ മന:സ്ഥിതി മാറണമെന്നും കോടതി പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here