ഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്‍ സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനുള്ള സാധ്യതയും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നല്‍കി.

നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട 144 ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടാന്‍ വിസമ്മതിച്ച കോടതി, മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് നാലാഴ്ച സമയം അനുവദിച്ചു. സ്‌റ്റേ ഉള്‍പ്പെടെയുള്ള ഇടക്കാല ആവശ്യങ്ങള്‍ ഫെബ്രുവരിയില്‍ കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here