പ്രതിസന്ധി ചായക്കോപ്പയിലെ കൊടുങ്കാറ്റ്: സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് എ.ജി.

0
2

ഡല്‍ഹി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റു നാലു ജഡ്ജിമാരും തമ്മിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്ന് അറ്റോണി ജനറല്‍. ജഡ്ജിമാരുടെ പത്രസമ്മേളനത്തിനു ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ ജസ്റ്റിസുമാര്‍ തമ്മില്‍ ചര്‍ച്ച നടന്നതായിട്ടാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്നു രാവിലെ കോടതികള്‍ 15 മിനിട്ട് വൈകിയാണ് ചേര്‍ന്നത്. കോടതി ചേര്‍ന്നയുടന്‍ പതിരു രീതിയിലുള്ള ചായ സല്‍ക്കാര്‍ നടന്നിരുന്നു. മുഴുവന്‍ ജഡ്ജിമാരും കോടതിയിലെത്തിയിരുന്നു. ഇതിനിടെ, നടന്ന അനൗപചാരിക കൂടിക്കാഴ്ചകളിലാണ് മഞ്ഞുരുകിയത്. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും പരിഹരിച്ചെന്നുമാണ് എ.ജിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here