ശബരിമലയില്‍ ചരിത്രവിധി: സ്ത്രീകള്‍ക്ക് മല ചവിട്ടാം

0

ഡല്‍ഹി: ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

ചീഫ് ജസ്റ്റസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. നാലു പേര്‍ അനുകൂലിച്ചപ്പോള്‍ ബെഞ്ചിലെ വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശനത്തില്‍ വിയോജനക്കുറിപ്പ് എഴുതി.

സ്ത്രീകളെ ദൈവികമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത്്. പ്രായഭേദമില്ലാതെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരം താഴ്ത്തലുകള്‍ക്കു തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. അയ്യപ്പ വിശ്വാസികള്‍ പ്രത്യേക സമുദായമല്ല. ലിംഗ വിവേചനം ഭക്തിക്കു തടസ്സമാകരുത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചു.

നിരാശാജനമാണെങ്കിലും സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ പ്രതികരിച്ചു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയ്ക്ക് സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ഉത്തരവ് കിട്ടിയാല്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

LEAVE A REPLY

Please enter your comment!
Please enter your name here