50 % വിവിപാറ്റ് എണ്ണില്ല, പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

0

ഡല്‍ഹി: വോട്ടെടുപ്പില്‍ അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന 21 പ്രതിപക്ഷ കക്ഷികളുടെ ആവര്‍ത്തിച്ചുള്ള ആവശ്യം സുപ്രീം കോടതി നിരസിച്ചു. ഒരു മണ്ഡലത്തിലെ 5 ബൂത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന പുന:പരിശോധനാ ഹര്‍ജി തള്ളി.

നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കെടുകള്‍ വോട്ടിംഗ് മെഷീനുകളില്‍ കണ്ടെത്തിയെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. ക്രമക്കേടുകള്‍ കണ്ടെത്തുമ്പോള്‍ അതിനെ പിഴവുകളെന്ന് വിളിച്ച് ഒഴിഞ്ഞ് മാറുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ ക്രമക്കെടുകളാണ് വോട്ടിംഗ് മെഷീനില്‍ ഉണ്ടായതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here