ഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
വിമാനത്താവളം നടത്തിപ്പ് അദാനിക്കു നല്‍കുന്നതിന് എതിരെ സംസ്ഥാനം നല്കിയ റിട്ട് ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേന്ദ്രത്തിനെതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്നും ആവശ്യമെങ്കിലും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉത്തരവിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്.