ശബരിമല ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി

0
2

ഡല്‍ഹി: ശബരിമലയിലെ ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി. നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരിനു ജസ്റ്റിസ് രമണ നിര്‍ദേശം നല്‍കി. പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് രമണയുടെ നിര്‍ദേശം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തം രാജകുടുംബം കോടതിയെ സമീപിച്ചത്. പ്രതിവര്‍ഷം 50 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയെ മറ്റു ക്ഷേത്രങ്ങളോട് താരതമ്യം ചെയ്യുന്നത് എങ്ങനെയെന്ന് കോാടതി ചോദിച്ചു. സര്‍ക്കാരിനുവേണ്ടി നേരത്തെ ഹാജരായ ജഗദീപ് ഗുപ്തയോട ഇന്നു തന്നെ ഹാജരാകാന്‍ നിര്‍ദേശിച്ചകോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here