ഡല്‍ഹി: മരടിലെ വിവിദ ഫഌറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന ഫഌറ്റ് ഉടമകളുടെ ആവശ്യത്തില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര. പരമാവധി ക്ഷമിച്ചെന്നും ഇനി വാദിച്ചാല്‍ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയ ജഡ്ജി കോടതിക്കു പുറത്തുപോകാനും അഭിഭാഷകരോട് ആവശ്യപ്പെട്ടു.

ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും അധികസമയം അനുവദിക്കാനാകില്ലെന്നും കോടതി മറുപടി നല്‍കി. തങ്ങള്‍ എങ്ങോട്ടു പോകുമെന്ന ഹര്‍ജിക്കാരുടെ ചോദ്യത്തോട് വിധി ഭേദഗതി ചെയ്യില്ലെന്നും പുതിയ ഹര്‍ജികള്‍ ഇക്കാര്യത്തില്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ കേസില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെന്നും ഒരുവേള കോടതി പറഞ്ഞുവച്ചു.

ഇതിനിടെ, ഉടമകളെ കണ്ടെത്തിയിട്ടുള്ള എല്ലാ ഫഌറ്റുകളിലും ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുകയാണ്. അമ്പതോളം ഫഌറ്റുകളുടെ ഉടമകളെ കണ്ടെത്താനായിട്ടില്ല. ഈ ഫഌറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും. സാധനങ്ങള്‍ ഉടമകള്‍ വരുംവരെ സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here