ഡല്‍ഹി: വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവച്ച അയോധ്യയിലെ രാമജന്മഭൂമി ബാബറി മസ്ജിദ് ഭൂമി തര്‍ക്കം സുപ്രീം കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുന്നു. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്താനായി നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭരണഘടനാ ബെഞ്ച് പരിഗണിച്ചേക്കുമെന്നാണ് സൂചന.
40 ദിവസം നീണ്ടു നിന്ന മാരത്തോണ്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച പൂര്‍ത്തിയായി. വിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കാനായി മൂന്നാംഗ സമിതിയെ കോടതി നേരത്തെ നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ മുന്നോട്ടുപോയ ചര്‍ച്ച പിന്നീട് വഴി മുട്ടുകയായിരുന്നു. തുടര്‍ന്നാണ് കോടതി കേസില്‍ വാദം കേട്ടത്. വാദം പൂര്‍ത്തിയാകുന്ന ദിവസം മൂന്നംഗ സമിതി കോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മധ്യസ്ഥ ചര്‍ച്ചകള്‍ സാഹോദര്യത്തിന്റെ അന്തരീക്ഷത്തില്‍ നടന്നുവെന്ന് സമിതി അംഗം ശ്രീശ്രീ രവിശങ്കര്‍ ട്വീറ്റു ചെയ്യുകയും ചെയ്തു.