കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന് സുപ്രീം കോടതി, അന്തിമ വിധി ചൊവ്വാഴ്ച

0
13

ഡല്‍ഹി: കാസര്‍കോട്ടെ കേരള കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇതുസംബന്ധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

ഉത്തരവ് പുര്‍ണമായും നടപ്പാക്കാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും നിര്‍ദേശിച്ചു. അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവരെ അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍, ഏതൊക്കെ രോഗികളെ കടത്തിവിടുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു തയ്യാറാക്കാന്‍ ഇതുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ മാര്‍ഗരേഖ പരിഗണിച്ചശേഷം വിഷയത്തില്‍ ചൊവ്വാഴ്ച സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here