തിരുവനന്തപുരം: വായ്പാ കുടിശ്ശികയെ തുടര്‍ന്ന് വീട് ജപ്തി ചെയ്ത നടപടി എസ്.ബി.ഐ പിന്‍വലിച്ചു. സംഘടനകളുടെയും മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നെടുമങ്ങാട് പനവൂരില്‍ ജപ്തി ചെയ്ത വീടു ഒരു ദിവസത്തിനുശേഷം കുടുംബത്തിനു മടക്കി നല്‍കിയത്.

തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് വീട് പൂട്ടി സീല്‍ ചെയ്തപ്പോള്‍ മാതാപിതാക്കളും 11 വയസു പ്രായമുള്ള പെണ്‍കുട്ടിയും നടുവഴിയിലായി. തുടര്‍ന്ന് ഇന്നലെ രാത്രി മുഴുവന്‍ വീടിനു മുന്നിലെ തിണ്ണയിലാണ് കുടുംബം കഴിച്ചു കൂട്ടിയത്.

2.94 ലക്ഷം രൂപയാണ് വായ്പയില്‍ കുടിശ്ശിക ഉണ്ടായിരുന്നത്. സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് 94,000 രൂപ ബാങ്ക് ഇളവ് നല്‍കി. ബാക്കി രണ്ട് ലക്ഷം രൂപ കുടുംബത്തിനുവേണ്ടി സന്മനസുകള്‍ അടച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത.

LEAVE A REPLY

Please enter your comment!
Please enter your name here