മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍

0

തൃശൂര്‍: അപകടത്തില്‍ മരിച്ച കോടനാട് എസ്‌റ്റേറ്റ് കൊലപാതക കേസ് പ്രതിയുടെ ഭാര്യയുടേയും മകളുടേയും മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. സുഷുമ്‌നാ നാഡിയിലുണ്ടായ മുറിവുകള്‍ അപകടത്തിലുണ്ടായതാകാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. പരുക്കുകള്‍ അപകടം മൂലം ഉണ്ടായതെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കഴുത്തിലെ മുറിവുകള്‍ ചില്ല് തറച്ച് ഉണ്ടായതെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധന ഫലം. ശനിയാഴ്ച പുലര്‍ച്ചെ സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പാലക്കാട് കണ്ണാടിയില്‍ അപകടത്തില്‍പ്പെട്ടാണ് സയന്റെ ഭാര്യ വിനുപ്രിയയും മകൾ നീതുവും മരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here