എണ്ണശുദ്ധീകരണ ശാല ആക്രമിച്ചത് ഇറാനെന്ന് സൗദി, തെളിവുകള്‍ പുറത്തുവിട്ടു

0

റിയാദ്: അരാംകോ എണ്ണശുദ്ധീകരണ ശാല ആക്രമിച്ചത് ഇറാനെന്ന് സൗദി. ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് സൗദിയുടെ സ്ഥിരീകരിക്കല്‍.

18 ഡ്രോണുകളും ഏഴു ക്രൂസ് മിസൈലുകളുമാണ് ആക്രമണതതിനായി ഉപയോഗിച്ചതെന്ന് സൗദി വ്യക്തമാക്കി. യെനില്‍ നിന്നാണ് ഇവ പ്രയോഗിച്ചത്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ അവകാശവാദം ഈ പശ്ചാത്തലത്തിലാണെന്നാണ് സൗദി വിശദീകരിക്കുന്നത്. എവിടെ നിന്നാണ് ഇവ പ്രയോഗിച്ചതെന്ന് കണ്ടെത്താന്‍ ശ്രമിച്ചുവരുകയാണ്. ഡ്രോണുകളിലെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഇവ ഇറാന്റേതാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും സൗദി പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here