ഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിനു മുന്നേ ചൈന ഇവിടെ സൈനിക ഇടപെടല്‍ നടത്തിയിരുന്നുവെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്. വലിയ ഉപകരണങ്ങള്‍ ഗല്‍വാന്‍ താഴ്‌വരയില്‍ എത്തിച്ചിരുന്നു. മലയുടെ ഭാഗം ഇടിച്ച് പാത നിര്‍മ്മിക്കുകയും നദിയുടെ ഗതിമാറ്റത്തിനു കാരണമാകുന്ന നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തതായി വ്യക്തമാക്കുന്നതാണ് പ്ലാനറ്റ് ലാബ്‌സ് എടു്തത ചിത്രങ്ങളെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയുടെയും ചൈനയുടെയും വാഹനങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യയുടെ ഭാഗത്ത് അമ്പതില്‍ താഴെ വാഹനങ്ങളുള്ളപ്പോള്‍ ചൈനയുടെ ഭാഗത്ത് നൂറിലധികമാണ്. ഇതും ചൈനയുടെ അസാധാരണ ഇടപെടലിന്റെ ഭാഗമാണ്. തിങ്കളാഴ്ച രാത്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് വീരമൃത്യു സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here