തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് തൊഴില്‍ സരിത എസ്. നായര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതിക്കാരന്റെ മൊഴി. മാനേജര്‍ മീനാകുമാരിക്ക് നല്‍കാനെന്ന പേരില്‍ പ്രതികള്‍ പണം വാങ്ങിയിരുന്നു. മീനാകുമാരിയോട് ഫോണില്‍ സംസാരിച്ചെന്നും പരാതിക്കാരന് അരുണ്‍ മൊഴി നല്കി.
ജോലി ലഭിക്കില്ലെന്ന് മീനാകുമാരി ആദ്യം പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് രണ്ടാമത് ഫോണില്‍ വിളിച്ച് നിര്‍ദേശിച്ചെന്നും മൊഴിയിലുണ്ട്. സരിത എസ്. നായരും കൂട്ടാളികളും തൊഴില്‍ തട്ടിപ്പ് നടത്തിയത് ബെവ് കോ എം.ഡിയുടെ പേരില്‍ വരെ വ്യാജരേഖകളുണ്ടാളുണ്ടാക്കിയാണ്. കെ.ടി.ഡി.സി മാനേജിങ്ങ് ഡയറക്ടറുടെ പേരിലും ഇന്റര്‍വ്യൂവിനുള്ള ക്ഷണപത്രം തയാറാക്കിയായിരുന്നു.
സോളര്‍ കേസിന് സമാനമായ രീതിയില്‍ സര്‍ക്കാരില്‍ സ്വാധീനമുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സരിത എസ് നായര്‍ പ്രതിയായ നെയ്യാറ്റിന്‍കരയിലെ തൊഴില്‍ തട്ടിപ്പും നടന്നിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് 11 ലക്ഷം രൂപയാണ് സരിത തട്ടിയെടുത്തിരിക്കുന്നത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ സി പി ഐ സ്ഥാനാര്‍ത്ഥി ടി രതീഷ്, പൊതുപ്രവര്ത്തകന് ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.