ചെന്നെ: കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഉടമ പി. രാജഗോപാല്‍ അന്തരിച്ചു.

ജീവപര്യന്തം ശിക്ഷ അനുഭവിക്കാന്‍ കോടതിയില്‍ കീഴടങ്ങിയ രാജഗോപാലിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ നിന്നും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

ഹോട്ടല്‍ ജീവനക്കാരന്റെ മകളെ കല്ല്യാണം കഴിക്കാനായി ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് പി. രാജഗോപാല്‍ ശിക്ഷിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here