പോലീസുകാര്‍ക്ക് നടുവിലൂടെ തട്ടിക്കൊണ്ടുപോയിട്ട് ഷാനു വിളിച്ചു, വീട് അടിച്ചുതകര്‍ത്തത് ഒതുക്കാന്‍ നിര്‍ദേശിച്ചു, യെസ് മൂളി ഏമാന്‍

0

കോട്ടയം: ‘ പറ സാറെ, കേട്ടോ, മറ്റവന്‍ നമ്മുടെ കൈയ്യില്‍ നിന്ന് ചാടിപ്പോയി, അവര്‍ ഇപ്പോള്‍ അവിടെ വന്നു കാണും…’ പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കെവിനെയും ബന്ധു അനീഷിനെയും കുറിച്ച് ഷാനു ഗാന്ധി നഗര്‍ പോലീസിനോട് ഫോണില്‍ പറയുന്നത് ഇങ്ങനെ. ഞായറാഴ്ച പുലര്‍ച്ചെ 5.35ന് സാനുവിനോട് പോലീസ് നടത്തിയ സംഭാഷണം പുറത്തായി.

ഫോണ്‍ സംഭാഷണം:

ഷാനു: പറ സാറെ, കേട്ടോ, മറ്റവന്‍ നമ്മുടെ കൈയ്യില്‍ നിന്ന് ചാടിപ്പോയി, അവര്‍ ഇപ്പോള്‍ അവിടെ വന്നു കാണും

പോലീസ്: അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

ഷാനു: എ എവിടെയോവച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടിയിലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തുലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കൈയില്‍ എത്തിച്ചു തരാം.

ഓകെ. പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ ?

—–

പോലീസ്: എന്നെക്കൊണ്ടാകുന്നത് ഞാന്‍ ചെയ്തു തരാം, സാനു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പോലീസ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിയതിനു നടുവിലൂടെയാണ് ഈ തട്ടിക്കൊണ്ടു പോകല്‍ അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകുന്നതിനായി വരുകയായിരുന്ന നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ വാഹനം പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി വഴി തെറ്റിയെന്നാണ് വിശദീകരണം. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ പരിശോധിച്ച് അവയുടെ ഫോട്ടോ എടുത്തിട്ടാണ് പോലീസ് ഇവരെ വിട്ടത്.

തട്ടിക്കൊണ്ടുപോകല്‍ വിവരം നാട്ടുകാന്‍ പുലര്‍ച്ചെ ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. എ.എസ്.ഐ സണ്ണിമോന്‍ എസ്‌ഐ വിളിച്ചെങ്കിലും കിട്ടിയില്ല. എന്നാല്‍, വയര്‍ലെസ് കേന്ദ്രത്തിലേക്ക് വിവരം കൈമാറി വണ്ടികള്‍ തടയുന്നതടക്കമുള്ള ഒന്നും ഉണ്ടായില്ല. അതിനിടെയാണ് ഷാനുവുമായി ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയവര്‍ തന്നെ തിരികെ എത്തിക്കുമെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വിവരം. എന്നാല്‍, തിരികെ എത്തിക്കാന്‍ വൈകിയെങ്കിലും അന്വേഷണം തുടങ്ങിയില്ല.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here