ഒടുവില്‍ ‘സുഡാനി’ക്ക് കിട്ടിയത് ഓട്ടക്കാലണയും അധിക്ഷേപവും

0

മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുകയാണ് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രം. ഫുട്‌ബോള്‍ കളിക്കാരനായ സുഡാനിയായിവേഷമിട്ട് ഹൃദയം കീഴടക്കിയ പ്രകടനം കാഴ്ച വച്ച ആഫ്രിക്കന്‍ നടനാണ് സാമുവല്‍ റോബിന്‍സണ്‍. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ഹിറ്റിലേക്ക് കുതിക്കുമ്പോഴാണ് താരം നൈജീരിയിലേക്ക് മടങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. നാട്ടിലെത്തിയ സാമുവല്‍ റോബിന്‍സന്റെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കേരളത്തില്‍ വംശിയാധിഷേപം നേരിടേണ്ടിവന്നെന്നാണ് സാമുവല്‍ എഴുതുന്നത്. നേരിട്ടല്ലെങ്കിലും കറുത്തവര്‍ഗക്കാരനായ മറ്റൊരു നടനും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനാണ് വെളിപ്പെടുത്തലെന്നും താരം പറയുന്നു. നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും മോശമായ അനുഭവമാണുണ്ടായതെന്നും ചിത്രത്തില്‍ അഭിനയിച്ച മറ്റുതാരങ്ങളേക്കാള്‍ തുശ്ചമായ പ്രതിഫലമാണ് തനിക്ക് നല്‍കിയതെന്നും അദ്ദേഹം കുറിച്ചു. ചില സഹതാരങ്ങളുമായി സംസാരിച്ചതില്‍ നിന്നാണ് ഈ വേര്‍തിരിവ് മനസിലായതെന്നും പാവങ്ങളായ ആഫ്രിക്കക്കാര്‍ക്ക് പണത്തിന്റെ വിലയെക്കുറിച്ച് അറിയില്ലെന്ന ധാരണയാണ് ഈ വേതിരിവിന് കാരണമെന്നും സാമുവല്‍ പറയുന്നു. സംവിധായകന്‍ സക്കറിയയെക്കുറിച്ച് നല്ല അഭിപ്രായമാണ് താരം പങ്കുവയ്ക്കുന്നത്.
സിനിമ വിജയമായാല്‍ പ്രതിഫലം കൂട്ടിത്തരാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നതാണ്. ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുമ്പോഴും അവര്‍ വാക്കുപാലിക്കാന്‍ തയ്യാറില്ലെന്നും ഭാവിയിലെ കറുത്തവര്‍ഗക്കാരായ നടീനടന്മാര്‍ക്കുവേണ്ടി ഇതുതുറന്നു പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സാമുല്‍റോബിന്‍സണ്‍ കുറിച്ചു.

https://www.facebook.com/samuelrobinsonx/posts/1671857769560896

 

LEAVE A REPLY

Please enter your comment!
Please enter your name here