തിരുവനന്തപുരം: ശമ്പളം പിടിക്കാനുള്ള പുതിയ ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ചശേഷമേ സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള വിതരണം ഉണ്ടാകൂ. ശമ്പള ബില്ലുകള്‍ മാറ്റി തയാറാക്കി, പതിവുപോലെ ശമ്പളം വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. ഇതിനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ദുരന്തം ഉണ്ടെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ പിടിച്ചെടുക്കാനാകുന്ന വിവിധത്തിലുള്ള ഓര്‍ഡിനന്‍സിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ശമ്പളം തിരിച്ചു നല്‍കുന്നതില്‍ ആറു മാസത്തിനുള്ളില്‍ തീരുമാനമെടുത്താല്‍ മതിയാകും.

ശമ്പളം തടയാനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ടു മാസത്തെ സ്‌റ്റേ അനുവചിച്ചത്. ഇതൊരു നിയമപ്രശ്‌നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാകൂവെന്നും കോടതി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here