നാളെ റിലീസ് ആകുന്ന സിനിമ ഇന്നേ കണ്ട് ദുരന്തപടമെന്ന് കമന്റ്; കിടിലൻ മറുപടിയുമായി അജു വർഗീസ്

 അജു വർഗീസ് നായകനായ പുതിയ സിനിമയാണ് ‘സാജൻ ബേക്കറി സിൻസ് 1962’. ഈ മാസം 12നാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. ഇതിനിടെ റിലീസ് ആവും മുന്‍പേ സോഷ്യല്‍ മീഡിയയിലൂടെ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി നല്‍കുന്നവരെ തുറന്നുകാട്ടി  അജു വര്‍ഗീസ് രംഗത്തെത്തി. ഒരു തിയറ്ററില്‍ ഓപണിംഗ് ചിത്രമായി ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്‍റെ പോസ്റ്റിനു താഴെവന്ന കമന്‍റ് ആണ് സ്ക്രീന്‍ ഷോട്ട് ആയി അജു പങ്കുവച്ചത്.

‘എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം’- എന്നായിരുന്നു ഒരു കമന്‍റ്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അജു കുറിച്ചത് ഇങ്ങനെ- ‘വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ’. അജുവിന്‍റെ പോസ്റ്റിനു പിന്നാലെ പ്രസ്തുത കമന്‍റിനു താഴെ സിനിമാപ്രേമികള്‍ ചോദ്യങ്ങളുമായി നിരന്നുകഴിഞ്ഞു.

അരുണ്‍ ചന്തുവാണ് ‘സാജന്‍ ബേക്കറി’യുടെ സംവിധാനം. സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത മേനോന്‍ ആണ് നായിക. ലെനയും ഗണേഷ് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഫന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകൻ അരുൺ ചന്തുവാണ് നിർവ്വഹിക്കുന്നത്. എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിൽ അനീഷ്‌ മോഹൻ സഹനിർമാണം ചെയുന്ന ചിത്രത്തിൽ അജു വർഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ, ഗണേഷ് കുമാർ, ജാഫർ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ചിത്രം തീയേറ്ററുകളിലേക്കെത്തുന്നതിന് മുന്നോടിയായി അജു വർഗ്ഗീസ് പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ്.

വേറിട്ട പ്രൊമോഷനിലൂടെയാണ് ഇത്തവണ അജു തൻ്റെ ചിത്രത്തെ കുറിച്ചുള്ള പ്രചരണപരിപാടികൾ നടത്തുന്നത്. 1.59 മില്യൺ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനലായ ഫിഷിങ് ഫ്രീക്ക്സിൽ പ്രത്യക്ഷപ്പെട്ടാണ് അജു വർഗ്ഗീസ് തന്റെ പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മുക്കാൽ മണിക്കൂറാണ് അജു വർഗ്ഗീസ് ഇതിനായി മാറ്റിവെച്ചത്. വീഡിയോയുടെ ഭാഗമായ അജു വർഗ്ഗീസ് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതും വീഡിയോയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here