പാകിസ്താന്‍ ബന്ധം: സച്ചിന്റെ കന്നിപ്രസംഗം തടസപ്പെടുത്തി കോണ്‍ഗ്രസ്, വിമര്‍ശിച്ച് ബി.ജെ.പി

0

ഡല്‍ഹി: രാജ്യസഭയില്‍ കന്നി പ്രസംഗം നടത്താന്‍ കിട്ടിയ അവസരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് വിനിയോഗിക്കാനായില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താനുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഉപജാപം നടത്തിയെന്ന പ്രധനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം പിന്‍വലിക്കണമെന്ന പ്രതിപക്ഷ ബഹളത്തില്‍ സച്ചിന്റെ പ്രസംഗം തടസപ്പെട്ടു. കളിക്കാനാുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സച്ചിന്‍ നോട്ടീസ് നല്‍കിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വിഷയം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് എം.പിമാരുടെ ബഹളം. പത്തു മിനിട്ട് ക്ഷമയോടെ കാത്തുനിന്നു. ഇതിനിടെ, ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. അവസരവും നഷ്ടമായി. കോണ്‍ഗ്രസിന്റെ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here