മതിലിനു പിന്നാലെ മലക്കയറ്റം: രണ്ട് യുവതികള്‍ ദര്‍ശനം നടത്തി, ശബരിമല നട അടച്ച് ശുദ്ധിക്രിയകള്‍ നടത്തി

0
1

സന്നിധാനം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി. നേരത്തെ ദര്‍ശനം നടത്താനെത്തി കഴിയാതെ മടങ്ങിയ കനകദുര്‍ഗയും ബിന്ദുവുമാണ് ഇന്ന് രാവിലെ നാലു മണിയോടെ ദര്‍ശനം നടത്തി മടങ്ങിയത്. തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ലാത്ത, ഉദ്യോഗസ്ഥരും പോലീസുകാരും , മാധ്യമ പ്രവര്‍ത്തകരും , മറ്റു പ്രമുഖരും മാത്രം ഉപയോഗിക്കുന്ന രണ്ടാം ഗേറ്റുവഴി തല മറച്ച് യുവതികള്‍ ശ്രീകോവിലിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ശബരമല നട അടച്ചു. ശുദ്ധിക്രിയകള്‍ പൂര്‍ത്തിയായതിനുശേഷമാണ് വീണ്ടും നട തുറന്നത്. സന്നിധാനത്തേക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടു തുടങ്ങി.

രാത്രി പന്ത്രണ്ടോടെ ഇവര്‍ മലകയറ്റം ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. യൂണിഫോമില്ലാത്ത പോലീസിന്റെ സംഘം ഇവരെ അനുഗമിച്ചിരുന്നു. എന്നാല്‍, പമ്പയിലും സന്നിധാനത്തും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇവര്‍ മലകയറിയത് അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. യുവതികള്‍ ദര്‍ശനം നടത്തിയതായി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥീരീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here