ഈ വിധി അയ്യപ്പഭക്തരെ പുശ്ഛിച്ചുവര്‍ക്കുള്ള മറുപടിയെന്ന് ശശികുമാരവര്‍മ്മ

0
12

ഇത്രയുംകാലം അയ്യപ്പഭക്തരെ പുശ്ഛിച്ചുവര്‍ക്കുള്ള മറുപടികൂടിയാണ് ഈ വിധിയെന്നും ഈ മണ്ഡലകാലം സമാധാനപരമായി നടക്കട്ടെയെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ.

കോടതിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ദേവസ്വംബോര്‍ഡോ സര്‍ക്കാരോ ഹാജരാക്കിയിരുന്നില്ലെന്നും എന്നാല്‍ പന്തളംകൊട്ടാരം കൈവശമുണ്ടായിരുന്ന എല്ലാരേഖകളും സുപ്രീംകോടതിയില്‍ കൈമാറിയിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി വിശാലബെഞ്ചിനുവിടാനുള്ള തീരുമാനത്തില്‍ ഈ രേഖകളും സഹായകരമായി.

ദേവസ്വംബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും കൈവശമുള്ള രേഖകള്‍ കണ്ടില്ലെന്നു നടിച്ചതാണോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി പൂര്‍ണ്ണമായും പഠിച്ചശേഷം കൊട്ടാരത്തിന്റെ അഭിപ്രായം അറിയിക്കാമെന്നും ശശികുമാരവര്‍മ്മ പറഞ്ഞു. ഇനി വരാന്‍പോകുന്നത് ഗൗരവതരമായ ചര്‍ച്ചകളാണെന്നും എല്ലാ മതാചാരങ്ങളെയും ബാധിക്കാന്‍ പോകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here