ഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധിയിലെ പുന:പരിശോധനാ ഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ച് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയശേഷം തീര്‍പ്പാക്കും. പുന:പരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടക്കമുള്ള മൂന്നു ജഡജിമാരാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍കര്‍ എന്നിരാണ് വിശാല ബെഞ്ചിനെ അനുകൂലിച്ച മറ്റുള്ളവര്‍. ജസ്റ്റിസുമാരായ നിരമാനും ചന്ദ്രചൂഡും പുന:പരിശോധനാ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് വിധി പ്രസ്താവിച്ചിട്ടുള്ളത്. ബെഞ്ച് പുതിയ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
ഏഴു ജഡ്ജിമാര്‍ ഉള്‍പ്പെട്ട വിശാല ബെഞ്ചില്‍ നിന്ന് ഉത്തരവുകള്‍ കിട്ടുന്നതുവരെ വിധി പുന:പരിശോധിക്കണമെന്ന ഹര്‍ജി മാറ്റി വയ്ക്കുന്നതാണ് ഭൂരിപക്ഷ വിധി. 2018 സെപ്റ്റംബര്‍ 28നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തിട്ടുമില്ല. വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാം, മതപരമായ കാര്യതതില്‍ മതത്തിനു പുറത്തുള്ളയാളുടെ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കാമോ, കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടം 1965 ശബരിമലയ്ക്കു ബാധകമാകുമോ തുടങ്ങിയ ഭരണഘടനാ വകുപ്പകളും മതങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉന്നയിച്ചത്. വിശാല ബെഞ്ചിനു തീരുമാനിക്കാവുന്നതുമായ ചോദ്യങ്ങളില്‍ ഉത്തരങ്ങള്‍ ലഭിക്കുന്നതുവരെ ശബരിമല പുന:പരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും മാറ്റിവച്ചു. ശബരിമല പരിഗണിക്കുമ്പോള്‍ താല്പര്യമുള്ള കക്ഷികളെയെല്ലാം കേള്‍ക്കണോയെന്ന് ബെഞ്ച് തീരുമാനിക്കും.
മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കുന്ന വിഷയവും പാഴ്സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം അടക്കമുള്ളവ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വരും.