നട തുറന്നു, പ്രവേശനത്തിന് യുവതി എത്തി

0

ശബരിമല: കനത്ത പോലീസ് സുരക്ഷയില്‍ ചിത്തിര ആട്ടവിശേഷത്തിനു ശബിമലനട തുറന്നു. പിന്നാലെ ദര്‍ശനം നടത്തുന്നതിന് യുവതി കുടുംബ സമേതം പമ്പയിലെത്തി.

ചേര്‍ത്തല സ്വമദശി അഞ്ജു (30)വാണ് ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം പമ്പയിലെത്തിയത്. നിലയ്ക്കലില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ എത്തിയ ഇവരെ പോലീസ് പമ്പയിലെ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചു. യുവതി ദര്‍ശനത്തിനെത്തിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ശരണംവിളികളുമായി പ്രതിഷേധങ്ങളും ഉയര്‍ന്നു. പമ്പ ഗണപതി കോവിലിനു സമീപം അയ്യപ്പന്‍മാര്‍ കുത്തിയിരുന്നു ശരണംവിളി തുടങ്ങി. സന്നിധാനത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here