ശബരിമല: പോലീസിന്റെ അറസ്റ്റ് തുടരുന്നു, വിശ്വാസികള്‍ക്കെതിരായ നടപടി അടിയന്തരാവസ്ഥയ്ക്കു തുല്ല്യമെന്ന് എന്‍.എസ്.എസ്.

0

ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പോലീസിന്റെ വ്യാപക അറസ്റ്റ്. അറസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ് രംഗത്തെത്തി. വിശ്വാസികള്‍ക്കെതിരായ നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് എസ്.എസ്.എസ്. ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമാണ്. റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അനുവദിക്കുന്നുമില്ല. എന്‍.എസ്.എസ്. ഇക്കാര്യത്തില്‍ നിയമപരമായും സമാധാനപരമായും പ്രതികരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറപ്പില്‍ വ്യക്തമാക്കുന്നു. ഒക്‌ടോബര്‍ 31നു മുഴുവന്‍ കരയോഗങ്ങളിലും ക്ഷേത്രങ്ങളിലും വിളക്കു കൊളുത്തി പ്രതിഷേധിക്കുമെന്നും എന്‍.എസ്.എസ്. വ്യക്തമാക്കി.

അതേസമയം, ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസ് നടപടി തുടരുകയാണ്. രണ്ടായിരത്തോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ 2061 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 452 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 1947 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയവര്‍ ഇപ്പോള്‍ ജയിലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here