ശബരിമല യുവതീപ്രവേശനത്തില്‍ വ്യാപക പ്രതിഷേധം, സംഘര്‍ഷം, ഹര്‍ത്താല്‍

0
2

ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി കര്‍മ്മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

പല സ്ഥലങ്ങളിലും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതോടെ പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു.

തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ ബി.ജെ.പിയുടെ സമരപന്തല്‍ കേന്ദ്രീകരിച്ച് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും സെക്രട്ടേറിയറ്റിനുള്ളില്‍ പ്രവേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസുള്ള കെട്ടിടത്തിനു സമീപം വരെ എത്തി. പല സ്ഥലങ്ങളിലും ദേവസ്വം ബോര്‍ഡ് ഓഫീസുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കെട്ടി.

എല്ലാ ജില്ലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here