ഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തിലെ പുന:പരിശോധനാ ഹര്‍ജികളില്‍ വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. ഇതിനു പുറമേ റഫാല്‍ യുദ്ധവിമാന ഇടപാട് കേസിലെ പുന:പരിശോധനാ ഹര്‍ജികളിലും സുപ്രീം കോടതിയുടെ വിധി നാളെ ഉണ്ടാകും.

രാവിലെ 10.30നാണ് ശബരിമല കേസുകളില്‍ വിധി പറയുക. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുന:പരിശോധിക്കണോ വേണ്ടയോയെന്ന കാര്യത്തിലാണ് വിധി പറയുന്നത്. റഫാല്‍ കേസില്‍കൂടി വിധി പറയുന്നതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പുണ്ടാകും.

ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ പോലീസ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കടക്കം നിരീക്ഷണമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here