കനത്ത സുരക്ഷയില്‍ ശബരിമല, വനിതാ പോലീസിനെ സന്നിധാനത്ത് വിന്യസിച്ചേക്കും, മാധ്യമങ്ങള്‍ക്ക് പ്രവേശന വിലക്ക്

0

പത്തനംതിട്ട: ചിത്തിര ആട്ട തിരുന്നാള്‍ പൂജയ്ക്കു നട തുറക്കുന്ന ശബരിമലയില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പോലീസ്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പോലീസ് സുരക്ഷാവലയം തീര്‍ത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അടക്കം നിലയ്ക്കലിലേക്കുപോലും പ്രവേശനം നിഷേധിച്ച സ്ഥിതിയാണ്.

അതേസമയം, സംഘര്‍ഷ സാധ്യതാ മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സ്ത്രീ പ്രവേശനം ഉണ്ടായാല്‍ തടയാന്‍ സ്ത്രീകളെ തന്നെ അണിനിരത്തിയുള്ള പ്രക്ഷോഭം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് 50 കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിക്കാനാണ് പോലീസ് നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍, സി.ഐ, എസ്.ഐ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്.

20 കമാന്‍ഡോകളും100 വനിതാ പോലീസുകാരും ഉള്‍പ്പെടെ 2300 പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിക്കുന്നത്. എ.ഡി.ജി.പി അനില്‍ കാന്തിനാണ് സുരക്ഷാ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here