തിരിച്ചിറങ്ങിയെന്ന് യുവതിയും സന്നിധാനത്ത് ദര്‍ശനം നടത്തിയെനന് സര്‍ക്കാരും, ട്രാന്‍സ്‌ജെന്ററും മടങ്ങി

0
2

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിയായ 47കാരി ഇന്നലെ വൈകുന്നേരം ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ നാടകീയ രംഗങ്ങള്‍. കുടുംബസമേതം മരക്കൂട്ടം വരെ എത്തിയശേഷം തിരിച്ചിറങ്ങിയെന്ന് യുവതിയും സന്നിധാനത്ത് ദര്‍ശനം നടത്തിയെനന് സര്‍ക്കാരും പറയുന്നു.

തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പോലീസ് മടക്കി അയക്കുകയായിരുന്നെന്നും പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു. വ്രതം നോറ്റാണ് എത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി.

ശബരിമലയിലേക്ക് പോകാനെത്തിയ ട്രാന്‍സ്‌ജെന്ററിനെയും പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. സാരി ഉടുത്തെത്തിയ തേനി സ്വദേശി കയലിനെയാണ് തടഞ്ഞത്. പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് ആളുകള്‍ ഇവരെ ശ്രദ്ധിച്ചത്. ആദ്യം ചില ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ എത്തി. ഇവരുടെ പ്രതിഷേധം ആരംഭിച്ചതോടെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.

ഇതു പതിനെട്ടാമത്തെ വര്‍ഷമാണ് എത്തിയതെന്നാണ് കയല്‍ വിശദീകരിച്ചത്. കയലിനെ പൊലീസ് അകമ്പടിയോടെ പമ്പയിലേക്ക് തിരിച്ചെത്തിച്ചു. തുടര്‍ന്ന് ഇവര്‍ മടങ്ങിയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here