ശബരിമല സ്ത്രീ പ്രവേശനം: സമരത്തെ ചൊല്ലി പരസ്പരം കടന്നാക്രമിച്ച് ശ്രീധരന്‍പിള്ളയും കടകംപള്ളിയും

0

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തെ ചൊല്ലി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മില്‍ വാക്‌പോര്.

നിരോധനാഞ്ജ ലംഘിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത് കലാപം സൃഷ്ടിക്കാനുളള നീക്കത്തിന്റെ ഭാഗമാണോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് നിര്‍ദേശിക്കുന്ന സന്ദേശം ആര്‍.എസ്.എസ്. നേതാവിന്റേതെന്ന് അവകാശപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടിരുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് ആര്‍.എസ്.എസുകാരാണെന്ന ആരോപണം ശ്രീധരന്‍ പിള്ള തള്ളി. ഗുജറാത്തില്‍നിന്നുള്ള പ്രമുഖനായ നേതാവിന്റെ കേരളത്തിന്റെ ആളിന്റെ ശബ്ദം, ബി.ജെ.പിക്കാരുടെ ശബ്ദമാണെന്നു പറയുന്നത് കള്ളത്തരമാണ്. നരേന്ദ്രമോദിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരാളുടെ അനുയായിയുടെ ശബ്ദമാണതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അത് ഞങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആളുടേതാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here